വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയെ പ്രശംസിച്ച് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. 37 പന്തിൽ നിന്ന് നേടിയ മിന്നുന്ന സെഞ്ച്വറിയുൾപ്പെടെ 54 പന്തിൽ നിന്ന് അഭിഷേക് 135 റൺസാണ് ഇന്നലെ നേടിയത്.

അഭിഷേകിന്റെ ഇന്നിംഗ്‌സിനെ താൻ കണ്ട ഏറ്റവും മികച്ച ടി20 ഇന്നിംഗ്‌സായി ഗംഭീർ വിശേഷിപ്പിച്ചു. ഇന്ത്യ നേരിട്ട പേസ് ആക്രമണം ഏറ്റവും ഉയർന്ന നിലവാരമുള്ളതായിരുന്നു എന്നും അഭിഷേകിന്റെ നിർഭയമായ സമീപനം അസാധാരണമാണെന്നും ഗംഭീർ പറഞ്ഞു.
“ഇതുപോലുള്ള ഒരു ടി20 സെഞ്ച്വറി ഞാൻ കണ്ടിട്ടില്ല. ജോഫ്ര ആർച്ചറും മാർക്ക് വുഡും സ്ഥിരമായി 150 പേസിൽ എറിയുമ്പോൾ ആണ് ഈ അറ്റാക്കിങ് ക്രിക്കറ്റ് കളിക്കുന്നത്. ഐപിഎല്ലിൽ നിങ്ങൾക്ക് ധാരാളം ടി20 സെഞ്ച്വറികൾ കാണാൻ കഴിയും, പക്ഷേ ഇംഗ്ലണ്ടിന്റെ ബൗളിംഗ് ആക്രമണത്തിന്റെ ഗുണനിലവാരത്തിനെതിരെ നേടിയ ഈ സെഞ്ച്വറി ഞാൻ കണ്ടതിൽ ഏറ്റവും മികച്ചതാണെന്ന് ഞാൻ കരുതുന്നു.” – ഗംഭീർ പറഞ്ഞു.