700 ഗോൾ, ചരിത്രം കുറിച്ച് റൊണാൾഡോ

ഗോളടിച്ച് കൂട്ടി ഒരു നാഴികക്കല്ലു കൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നിരിക്കുകയാണ്. യൂറോ യോഗ്യതാ റൗണ്ടിൽ ഉക്രൈനെതിരെ ഗോൾ നേടിയതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ 700 ഗോൾ എന്ന നേട്ടത്തിൽ എത്തിയത്. മത്സരം 2-1ന് പോർച്ചുഗൽ തോറ്റെങ്കിലും ഒരു പെനാൾട്ടിയിലൂടെ ചരിത്രത്തിലേക്ക് എത്താൻ റൊണാൾഡോയ്ക്ക് ആയി.

കരിയറിൽ 700 ഗോൾ നേടുന്ന ആറാമത്തെ ഫുട്ബോൾ താരം മാത്രമാണ് റൊണാൾഡോ. ഇപ്പോൾ ഫുട്ബോൾ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത താരം റൊണാൾഡോ തന്നെ ആണ്. രാജ്യത്തിനായി 95 ഗോളുകളും ക്ലബുകൾക്കായി 605 ഗോളുകളുമാണ് റൊണാൾഡോ ഇതുവരെ നേടിയത്. സ്പോർടിംഗിനു വേണ്ടി 5 ഗോളുകൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 118 ഗോളുകൾ, റയൽ മാഡ്രിഡിനു വേണ്ടി 450 ഗോളുകൾ, യുവന്റസിനു വേണ്ടി 32 ഗോളുകൾ എന്നിങ്ങനെയാണ് റൊണാൾഡോയുടെ ക്ലബ് ഗോൾ റെക്കോർഡ്.

ജോസഫ് ബികാൻ, റൊമാരിയോ, പെലെ, പുസ്കാസ്, ജെർഡ് മുള്ളർ എന്നിവരാണ് 700ൽ കൂടുതൽ ഗോളുകൾ നേടിയ ഇതിഹാസങ്ങൾ.

Previous articleലോകകപ്പ് യോഗ്യത; ജയിക്കാൻ ഉറച്ച് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
Next article“വിരാട് കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ”