ന്യൂകാസിൽ യുണൈറ്റഡും ലിവർപൂളും തമ്മിൽ സെൻ്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ 3-3-ന്റെ സമനില. ക്ലിയുടെ അവസാന നിമിഷമാണ് ന്യൂകാസിൽ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തിയത്. ഈ സമനിലയോടെ 14 മത്സരങ്ങളിൽ നിന്ന് 35 പോയിൻ്റുമായി പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമത് നിൽക്കുകയാണ് ലിവർപൂൾ.
35-ാം മിനിറ്റിൽ ബ്രൂണോ ഗ്വിമാരേസിൻ്റെ കൃത്യമായ ത്രൂ ബോൾ സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള സൂപ്പർ പവർവുൾ ഫിനിഷിലൂടെ അലക്സാണ്ടർ ഇസക്കാണ് ന്യൂകാസിലിനായി സ്കോറിംഗ് തുറന്നത്. എന്നിരുന്നാലും, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ സമനില പിടിച്ചു, സലായുടെ ഉജ്ജ്വലമായ അസിസ്റ്റിനു ശേഷം കർട്ടിസ് ജോൺസ് ഗോൾ കണ്ടെത്തി.
62-ാം മിനിറ്റിൽ ഇസക്കിൻ്റെ ഒരു ഫ്ലിക്കിന് ശേഷം ക്ലോസ് റേഞ്ചിൽ നിന്ന് ഗോളടിച്ച് ആൻ്റണി ഗോർഡൻ ന്യൂകാസിൽ ലീഡ് തിരിച്ചുപിടിച്ചു.
68-ാം മിനിറ്റിൽ ട്രെൻ്റ് അലക്‌സാണ്ടർ-അർനോൾഡിൻ്റെ ക്രോസിൽ നിന്ന് സലാ വല കണ്ടെത്തി. സ്‌കോർ സമനിലയിൽ. . 83-ാം മിനിറ്റിൽ അലക്‌സാണ്ടർ-അർനോൾഡിൻ്റെ മറ്റൊരു അസിസ്റ്റ് സ്വീകരിച്ച് മനോഹരമായി പന്ത് വലയിൽ എത്തിച്ച് ഈജിപ്ഷ്യൻ താരം സലാ ലിവർപൂളിനെ മുന്നിൽ എത്തിച്ചു. സ്കോർ 3-2
എന്നാൽ പരാജയം സമ്മതിക്കാൻ ഹോം ടീം തയ്യാറായില്ല. മത്സരത്തിന്റെ അവസാന നിമിഷം ഫാബിയൻ ഷാറിലൂടെ ന്യൂകാസിൽ യുണൈറ്റഡ് സമനില നേടി. സ്കോർ 3-3.
ഈ സമനിലയോടെ ന്യൂകാസിൽ ലീഗിൽ 20 പോയിൻ്റുമായി 10-ാം സ്ഥാനത്ത് നിൽക്കുകയാണ്.