2030 ലോകകപ്പിന് ആതിഥ്യം വഹിക്കാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് യൂറോപ്യൻ ഫുട്ബോളിലെ വൻ ശക്തികളായ സ്പെയിനും പോർച്ചുഗലും ബിഡ് സമർപ്പിച്ചു. ഇന്നലെ സ്പെയിനും പോർച്ചുഗലും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിന് തൊട്ടു മുമ്പായിരുന്നു ഇരു രാജ്യങ്ങളും ബിഡിൽ ഒപ്പുവെച്ചത്. രണ്ട് രാജ്യങ്ങൾക്കും കൂടെ ലോകം ഇതുവരെ കാണാത്ത അത്ര ഭംഗിയായി ലോകകപ്പ് നടത്താൻ സാധിക്കും എന്ന് ബിഡ് ഒപ്പുവെച്ച ശേഷം അവർ പറഞ്ഞു.
2024ൽ ആണ് ആര് 2030 ലോകകപ്പിന് ആതിഥ്യം വഹിക്കും എന്ന് ഫിഫ തീരുമാനിക്കുകയുള്ളൂ. ബ്രിട്ടനും അയലർണ്ടും നേരത്തെ ബിഡ് സമർപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഉറുഗ്വേയുടെ നേതൃത്വത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ബിഡ് സമർപ്പിച്ചിട്ടുണ്ട്. 2030ൽ ലോകകപ്പിന്റെ നൂറാം വാർഷികമായതിനാൽ ആദ്യ ലോകകപ്പ് നടത്തിയ ഉറുഗ്വേയുടെ ബിഡ് ഫിഫ സ്വീകരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.