അർജന്റീനൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ 10 താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകി റഫറി!

Wasim Akram

20221108 024332
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അവിശ്വസനീയ കാഴ്ചകൾ. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ബോക ജൂണിയേഴ്‌സിനെ 2-1 നു തോൽപ്പിച്ചു റേസിംഗ് ക്ലബ് കപ്പ് നേടിയെങ്കിലും മത്സരത്തിൽ 10 താരങ്ങൾക്ക് നേരെ റഫറി ഫകുണ്ടോ ടെല്ലോ ചുവപ്പ് കാർഡ് വീശുക ആയിരുന്നു. ആദ്യ 90 മിനിറ്റിൽ ബോകയുടെ സെബാസ്റ്റ്യൻ വില്ലയും റേസിംഗിന്റെ ജൊഹാനും ഉടക്കിയപ്പോൾ ഇരുവർക്കും റഫറി ചുവപ്പ് കാർഡ് നൽകിയിരുന്നു. അധികസമയത്ത് 118 മത്തെ മിനിറ്റിൽ കാർലോസ് അൽകാരസ് നേടിയ വിജയഗോൾ ആണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്.

ബോക ആരാധകർക്ക് മുന്നിൽ പ്രകോപനപരമായി അൽകാരസ് വിജയം ആഘോഷിച്ചത് ബോക താരങ്ങളെ ചൊടിപ്പിച്ചു. തുടർന്ന് അൽകാരസിനെ കായികപരമായി തന്നെ ബോക താരങ്ങൾ നേരിട്ടു. ഇതോടെ 5 ബോക താരങ്ങൾക്ക് ചുവപ്പ് കാർഡ് കണ്ടപ്പോൾ അൽകാരസും മറ്റൊരു റേസിംഗ് താരവും ചുവപ്പ് കാർഡ് കണ്ടു. ഫിഫയുടെ മികച്ച റഫറിമാരിൽ ഒരാൾ ആയ ടെല്ലോ ലാറ്റിൻ അമേരിക്കയിലെ മികച്ച റഫറിമാരിൽ ഒരാൾ ആണ്. ഈ വർഷം ഖത്തർ ലോകകപ്പ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട റഫറി കൂടിയാണ് അദ്ദേഹം. ലോകകപ്പിൽ ടെല്ലോ ആർക്കൊക്കെ ചുവപ്പ് കാർഡ് വീശും എന്നു കാത്തിരുന്നു കാണാം.