ബാരോസ് ഷെലോട്ടോ ഇരട്ട സഹോദരന്മാർ ഇനി പരാഗ്വയെ പരിശീലിപ്പിക്കും

20211022 013448

എഡ്വാർഡോ ബെറിസോയ്ക്ക് പകരം പുതിയ പരിശീലകനെ പരാഗ്വേ ദേശീയ ടീം നിയമിച്ചു. അർജന്റീനിയൻ ഇരട്ടകളായ ഗില്ലെർമോയെയും ഗുസ്താവോ ബാരോസ് ഷെലോട്ടോയെയും ആണ് പരാഗ്വേ പുതിയ പരിശീലക സംഘമായി നിയമിച്ചത്. ഖത്തർ 2022ൽ യോഗ്യത നേടുക ആണ് പരാഗ്വേയുടെ ലക്ഷ്യം. ഇപ്പോൾ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് പരാഗ്വേ. കഴിഞ്ഞ മത്സരത്തിൽ ബൊളീവിയയോട് പരാഗ്വേ 4-0 ന് തകർന്നതിനെ തുടർന്നാണ് പരിശീലകൻ ബെറിസോയെ അവർ പുറത്താക്കിയത്.

ഗില്ലർമോ ബാരോസ് ഷെലോട്ടോ ആകും മുഖ്യ പ്രിശീലകൻ. അർജന്റീനയിലെ വമ്പന്മാരായ ബോക ജൂനിയേഴ്സിലും ലാനസ്, എൽഎ ഗാലക്സിയിലും എബ്ന പോലെ ഗുസ്താവോ ബാരോസ് ഷെലോട്ടോ സഹോദരന്റെ അസിസ്റ്റന്റായും പ്രവർത്തിക്കും. 2017-ലും 2018-ലും തുടർച്ചയായി ബോക്കയെ ലീഗ് ജേതാക്കളാക്കി മാറ്റാൻ ഈ ഇരട്ട സഹോദരന്മാർക്ക് ആയിരുന്നു‌.

Previous articleജോസെ മൗറീനോയുടെ ടീമിന് ചരിത്രത്തിൽ ഇല്ലാത്ത തോൽവി
Next articleയുഫേഫ കോൺഫറൻസ് ലീഗിൽ ടോട്ടൻഹാമിനു തോൽവി