ഇന്ത്യ നേപ്പാളിനെതിരെ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും

ഇന്ത്യൻ ഫുട്ബോൾ ടീം അടുത്ത മാസം നേപ്പാളുമായി സൗഹൃദ മത്സരങ്ങൾ കളിക്കും. സെപ്റ്റംബറിൽ നേപ്പാളും ഇന്ത്യയുമായി രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് നേപ്പാൾ ഫുട്ബോൾ അസോസിയേഷൻ ഇന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബർ 2, 5 തീയതികളിൽ ആകും മത്സരം. നേപ്പാളിലെ കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയം കളിക്ക് ആതിഥേയത്വം വഹിക്കും.

ഈ മത്സരങ്ങൾക്ക് മുന്നോടിയായി ഓഗസ്റ്റ് 15 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പ് ആരംഭിക്കും. ഇന്ത്യയും നേപ്പാളും സാഫ് കപ്പിനായുള്ള ഒരുക്കത്തിലാണ്. ഈ സൗഹൃദ മത്സരങ്ങൾ സാഫ് കപ്പിനായി ഒരുങ്ങാൻ സഹായിക്കുൻ എന്ന് ഇന്ത്യ കരുതുന്നു. നേപ്പാളിൽ 2015ൽ ആണ് ഇന്ത്യ അവസാനം ഫുട്ബോൾ കളിച്ചത്. അന്ന് ഇന്ത്യ നേപ്പാളുമായി ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.

Previous articleവെങ്കലത്തിന് പിന്നാലെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ
Next articleഹോളണ്ടിന്റെ ഡംഫ്രൈസിനായി ഇന്റർ മിലാന്റെ ആദ്യ ഓഫർ