ലോകകപ്പ് 2026: ഉറുഗ്വേ ടീമിനെ പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല
![Resizedimage 2026 05 31 21 00 31 4650[1]](https://fanport.in/wp-content/uploads/2026/05/ResizedImage_2026-05-31_21-00-31_46501.avif)
മർസെലോ ബിയൽസയുടെ പരിശീലനത്തിന് കീഴിൽ 2026 ലോകകപ്പിനുള്ള 26 അംഗ യുറുഗ്വായ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെഡറിക്കോ വാൽവെർഡെ, റൊണാൾഡ് അരൗഹോ, ഫെർണാണ്ടോ മുസ്ലേര തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലിടം നേടിയപ്പോൾ, ക്ലബ്ബ് ഇതിഹാസവും രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമായ ലൂയിസ് സുവാരസിന്റെ അഭാവമാണ് കായികലോകത്ത് വലിയ ചർച്ചയാകുന്നത്. 2010-ന് ശേഷം ആദ്യമായാണ് സുവാരസ് ഇല്ലാതെ യുറുഗ്വായ് ലോകകപ്പിന് ഇറങ്ങുന്നത്. യോഗ്യതാ മത്സരങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്ന മധ്യനിര താരം നാഹിതൻ നാൻഡെസിനെ ഒഴിവാക്കിയതും അപ്രതീക്ഷിത തീരുമാനമായി.
ബിയൽസയുടെ ഈ ടീമിൽ ലാ ലിഗയിൽ നിന്ന് നാല് കളിക്കാർ മാത്രമാണുള്ളത്—അരൗഹോ (ബാഴ്‌സലോണ), ജോസെ മരിയ ഗിമെനെസ് (അത്‌ലറ്റിക്കോ മാഡ്രിഡ്), വാൽവെർഡെ (റിയൽ മാഡ്രിഡ്), ഫെഡറിക്കോ വിനാസ് (റിയൽ ഒവിയെഡോ). ടീമിലെ ഭൂരിഭാഗം പേരും യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നവരാണ്. മുന്നേറ്റ നിരയിൽ ഡാർവിൻ നൂനിയസ്, റോഡ്രിഗോ അഗീറെ, വിനാസ് എന്നിവരെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ബെന്റാങ്കുർ, ഡി അരാസ്കെയ്റ്റ, ഡി ലാ ക്രൂസ്, ഉഗാർട്ടെ എന്നിവരടങ്ങുന്ന മധ്യനിര യുവത്വവും അനുഭവസമ്പത്തും നിറഞ്ഞതാണ്. സെർജിയോ റോഷെറ്റ്, ഫെർണാണ്ടോ മുസ്ലേര, സാന്റിയാഗോ മെലെ എന്നിവരാണ് ഗോൾകീപ്പിംഗ് ചുമതലകൾ പങ്കിടുന്നത്.
ജൂൺ 16-ന് സൗദി അറേബ്യക്കെതിരെയാണ് ലോകകപ്പിൽ യുറുഗ്വായുടെ ആദ്യ മത്സരം. ഗ്രൂപ്പ് എച്ചിൽ കേപ് വെർദെ, സ്പെയിൻ എന്നിവരാണ് യുറുഗ്വായുടെ മറ്റ് എതിരാളികൾ.
Goalkeepers: Sergio Rochet, Fernando Muslera and Santiago Mele.
Defenders: Guillermo Varela, Ronald Araújo, José María Giménez, Santiago Bueno, Sebastián Cáceres, Mathías Olivera, Joaquín Piquerez, Matías Viña.
Midfielders: Manuel Ugarte, Emiliano Martínez, Rodrigo Bentancur, Federico Valverde, Agustín Canobbio, Juan Manuel Sanabria, Giorgian de Arrascaeta, Nicolás de la Cruz, Rodrigo Zalazar, Facundo Pellistri, Maximiliano Araújo, Brian Rodríguez.
Forwards: Rodrigo Aguirre, Federico Viñas and Darwin Núñez