യോ-യോ ടെസ്റ്റ്: ഇനി 16.1 മതിയാവില്ല

Sports Correspondent

2019 ലോകകപ്പ് മുന്നില്‍ കണ്ട് യോ-യോ ടെസ്റ്റിന്റെ മാനദണ്ഡം ഉയര്‍ത്താന്‍ ബിസിസഐ ഒരുങ്ങുന്നതായി വാര്‍ത്ത. പുതുവര്‍ഷം മുതല്‍ 16.5 അല്ലേല്‍ 17 ആയി ടെസ്റ്റ് പാസ്സാകുവാനുള്ള കുറഞ്ഞ സ്കോര്‍ പുനക്രമീകരിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത് അനായാസം മറികടക്കാനാകുമെന്നാണ് വിവിധ പരിശീലകരുടെ അഭിപ്രായം. ആദ്യ ഘട്ടമായി 16.5ഉം പിന്നീട് സ്കോര്‍ 17 ആക്കിയും ബിസിസിഐ തീരുമാനിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ അഭിപ്രായത്തില്‍ 17.5 പോയിന്റ് മറികടക്കുക എന്നതാണ് ശ്രമകരം. 16.5-17 സ്കോറുകള്‍ അത്ര പ്രയാസകരമല്ല എന്നാണ് കാര്‍ത്തിക് പറയുന്നത്. മിക്ക സ്പോര്‍ട്സ് താരങ്ങള്‍ക്കും അത് സാധിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ അടുത്തിടെ പല ശ്രമങ്ങള്‍ക്ക് ശേഷം യോ-യോ ടെസ്റ്റ് പാസ് ആയ യുവരാജിനും റൈനയ്ക്കും ഈ തീരുമാനം തിരിച്ചടിയായേക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial