ഓസ്ട്രേലിയയ്ക്കെതിരെ നിര്‍ണ്ണായകമായ വനിത ഏകദിന ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 277 റൺസ് നേടി. തുടക്കം പാളിയ ഇന്ത്യയെ 130 റൺസ് കൂട്ടുകെട്ടുമായി യാസ്ടിക ഭാട്ടിയ – മിത്താലി രാജ് സഖ്യം ആണ് മുന്നോട്ട് നയിച്ചത്. അവസാന ഓവറുകളിൽ ഹര്‍മ്മന്‍പ്രീത് കൗര്‍ – പൂജ വസ്ട്രാക്കര്‍ സഖ്യവും അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തി.
59 റൺസ് നേടിയ യാസ്ടിക പുറത്തായി അധികം വൈകാതെ മിത്താലിയും പുറത്തായി. 68 റൺസാണ് താരം നേടിയത്. പിന്നീട് ഇന്ത്യയെ 277 റൺസിലേക്ക് എത്തിച്ചതിൽ ഹര്‍മ്മന്‍പ്രീത് കൗറിന്റെ മികച്ച ഇന്നിംഗ്സായിരുന്നു കാരണം.
ഒപ്പം 34 റൺസ് നേടി പൂജ വസ്ട്രാക്കറും മികച്ച് നിന്നു. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗൺ മൂന്ന് വിക്കറ്റ് നേടി. ഏഴാം വിക്കറ്റിൽ 64 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. അവസാന ഓവറുകളിൽ തകര്‍ത്തടിക്കുവാന്‍ ഈ കൂട്ടുകെട്ട് ഇന്ത്യയെ സഹായിച്ചു.