ബയെർ ലെവർകുസൻ പരിശീലകൻ സാബി അലോൺസോ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് ഔദ്യോഗികമായി അറിയിച്ചു. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ, ക്ലബ് വിടാനുള്ള “ശരിയായ സമയം” ഇതാണെന്ന് അലോൺസോ പറഞ്ഞു. എന്നാൽ അദ്ദേഹം എങ്ങോട്ടാണ് പോകുന്നതെന്ന കാര്യം വെളിപ്പെടുത്തിയില്ല. ഭാവി സംസാരിക്കാൻ ഇത് ഉചിതമായ സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അലോൺസോയുടെ ഈ തീരുമാനം, അദ്ദേഹം കളിക്കാരനായി തിളങ്ങിയ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തേക്ക് പോകുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടയിലാണ് വരുന്നത്. ലെവർകുസനെ കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരാക്കാൻ അലോൺസോക്ക് ആയിരുന്നു. ആഞ്ചലോട്ടി റയൽ വിടുന്നത് ഔദ്യോഗികമായാൽ അലോൺസോയുടെ റയൽ നിയമനവും ഔദ്യോഗികമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.