വനിത സൂപ്പർ ലീഗിൽ ആസ്റ്റൺ വില്ലക്ക് എതിരെ വമ്പൻ ജയവുമായി ആഴ്‌സണൽ വനിതകൾ കിരീട പ്രതീക്ഷ നിലനിർത്തി. ലീഗിൽ ഒമ്പതാം സ്ഥാനത്തുള്ള വില്ലയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തകർത്തത്. ജയത്തോടെ ഒന്നാമതുള്ള ചെൽസിയും ആയുള്ള അകലം ഒരു പോയിന്റ് ആക്കി ആഴ്‌സണൽ നിലനിർത്തി. ഒമ്പതാം മിനിറ്റിൽ ബെതനി മെഡിന്റെ പാസിൽ നിന്നു വിവിയനെ മിയെദെമ ആണ് ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 13 മത്തെ മിനിറ്റിൽ കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു രണ്ടാം ഗോൾ കണ്ടത്തിയ വിവിയനെ മിയെദെമ ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു.
തുടർന്ന് രണ്ടാം പകുതിയിൽ ആണ് ആഴ്‌സണൽ അഞ്ചു ഗോളുകൾ നേടിയത്. 52 മത്തെ മിനിറ്റിൽ റാചൽ കോർസിയുടെ സെൽഫ് ഗോൾ ആഴ്‌സണലിന് മൂന്നാം ഗോളും സമ്മാനിച്ചു. 61 മത്തെ മിനിറ്റിൽ കേറ്റി മകബെയുടെ പാസിൽ ബെതനി മെഡ് ആഴ്‌സണലിന് നാലാം ഗോളും സമ്മാനിച്ചു. 66 മത്തെ മിനിറ്റിൽ വുബൻ മോയി ഗോൾ നേടിയപ്പോൾ 83 മത്തെ മിനിറ്റിൽ ലീ വില്യംസിന്റെ പാസിൽ നിന്നു സ്റ്റിന ബ്ളാക്സ്റ്റയിനസ് ആഴ്‌സണലിന് ആറാം ഗോളും സമ്മാനിച്ചു. തുടർന്ന് 90 മത്തെ മിനിറ്റിൽ തന്റെ 50 മത്തെ സൂപ്പർ ലീഗ് ഗോൾ പെനാൽട്ടിയിലൂടെ കണ്ടത്തിയ നികിത പാരീസ് ആണ് ആഴ്‌സണൽ ജയം പൂർത്തിയാക്കിയത്.