2018 ഐസിസി വനിത വേള്‍ഡ് ടി20 മത്സരങ്ങള്‍ വെസ്റ്റിന്‍ഡീസിലെ മൂന്ന് വേദികളിലായി നടക്കും. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഗയാന, സെയിന്റ് ലൂസിയ എന്നിവയായിരിക്കും വേദികള്‍ എന്ന് ഐസിസി അറിയിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസ് 2016ല്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ സ്വന്തമാക്കിയ ജയം നിലനിര്‍ത്തുവാന്‍ നാട്ടില്‍ തന്നെ അവസരം കിട്ടിയ മുന്തൂക്കവുമായാവും മത്സരത്തിനു ഇറങ്ങുക.
വെസ്റ്റിന്‍ഡീസിനു പുറമേ ഓസ്ട്രേലിയ, ന്യൂസിലാണ്ട്, ഇന്ത്യ, പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ഒഴിവുകളിലേക്ക് യോഗ്യത മത്സരങ്ങള്‍ നെതര്ലാണ്ട്സില് ജൂലായ് 3-14 വരെ നടക്കും.
ലോകകപ്പ് പ്രാഥമിക റൗണ്ടുകള്‍ ഗയാന നാഷണല്‍ സ്റ്റേഡിയത്തിലും സെയിന്റ് ലൂസിയയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തിലും നടക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയിലെ സര് വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറും. നവംബര്‍ 2 മുതല്‍ 24 വരെയാവും ലോകകപ്പ് നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial