വനിതാ ലോകകപ്പ്, ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നും ജയിച്ച് ഫ്രാൻസ്

Newsroom

വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിലും ഫ്രാൻസിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഏക ഗോളിന് നൈജീരിയയെ ആണ് ഫ്രാൻസ് തോൽപ്പിച്ചത്. ഒരു പെനാൾട്ടി ആയിരുന്നു ഫ്രാൻസിനെ ഇന്നലെ സഹായിച്ചത്. വിൻഡീ റെനാർഡ് എടുത്ത പെനാൾട്ടി ആദ്യ നൈജീരിയ കീപ്പർ തടഞ്ഞു എങ്കിലും ഫൗൾ വിധിച്ച വാർ പെനാൾട്ടി വീണ്ടും എടുക്കാൻ പറഞ്ഞു. അത് ഗോളായി മാറുകയും ചെയ്തു. നേരത്തെ നോർവയെയും കൊറിയയെയും ഫ്രാൻസ് തോൽപ്പിച്ചിരുന്നു.

ഗ്രൂപ്പ് എയിൽ നടന്ന മറ്റൊരു മത്സരത്തിൽ നോർവേ കൊറിയയെ തോൽപ്പിച്ച് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നോർവേയുടെ വിജയം. നോർവേക്കായി ഹെർലോവ്സനും ഹാൻസനും ഗോൾ നേടി.