ഏഷ്യൻ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം അടുത്ത മാസം നാലു സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ആ സൗഹൃദ മത്സരങ്ങൾക്കായി 23 അംഗ സ്ക്വാഡ് പരിശീലകൻ ഡെന്നർബി പ്രഖ്യാപിച്ചു. ടീം സെപ്റ്റംബർ 29നാണ് ദുബൈയിലേക്ക് യാത്ര തിരിക്കുന്നത്. ടീം അവസാന ഒരു മാസമായി ജാർഖണ്ഡിൽ പരിശീലനം നടത്തുന്നുണ്ടായിരുന്നു.
ദുബൈയിലും മനാമയിലും വെച്ചാണ് സൗഹൃദ മത്സരങ്ങൾ നടക്കുന്നത്. ഒക്ടോബർ 2 ദുബൈക്ക് എതിരെ ആണ് ആദ്യ മത്സരം. പിന്നീട് ഒക്ടോബർ 4ന് ദുബൈയിൽ വെച്ച് തന്നെ ഇന്ത്യ ടുണീഷ്യയെ നേരിടും. അതു കഴിഞ്ഞ് മനാമയിലേക്ക് പോകുന്ന ഇന്ത്യൻ ടീം അവിടെ വെച്ച് ബഹ്റൈനെയും ചൈനീസ് തയ്പൈയെയും നേരിടും. അടുത്ത വർഷം ആദ്യമാണ് ഇന്ത്യയിൽ വെച്ച് ഏഷ്യൻ കപ്പ് നടക്കേണ്ടത്.
Squad:
Goalkeepers: Aditi Chauhan, Maibam Linthoingambi Devi, Shreya Hooda.
Defenders: Dalima Chhibber, Sweety Devi, Ritu Rani, Ashalata Devi, Ranjana Chanu, Michel Castanha, Manisa Panna, Astam Oraon.
Midfielders: Sangita Basfore, Indumathi Kathiresan, Sanju, Martina Thokchom.
Forwards: Dangmei Grace, Anju Tamang,Sandhiya Ranganathan, Soumya Guguloth, Manisha Kalyan, Sumati Kumari, Pyari Xaxa, Renu.
Fixture;
Oct 2: India vs UAE (Dubai)
Oct 4: India vs Tunisia (Dubai)
Oct 10: India vs Bahrain (Manama)
Oct 13: India vs Chinese Taipei (Manama)
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







