ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ വെസ്റ്റിന്‍ഡീസിന് മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 151 റൺസിന് 20ാം ഓവറിലെ അവസാന പന്തില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 16.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി വെസ്റ്റിന്‍ഡീസ് വിജയം നേടി.
ബംഗ്ലാദേശ് നിരയിൽ ഓപ്പണര്‍ തന്‍സിദ് ഹസന്‍ 89 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 23 റൺസ് നേടിയ സൈഫ് ഹസന്‍ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. വെസ്റ്റിന്‍ഡീസ് നിരയിൽ റൊമാരിയോ ഷെപ്പേര്‍ഡ് മൂന്നും ജേസൺ ഹോള്‍ഡര്‍ , ഖാരി പിയറി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വെസ്റ്റിന്‍ഡീസ് ബാറ്റിംഗിൽ റോസ്ടൺ ചേസ് 29 പന്തിൽ 50 റൺസും അകീം അഗസ്റ്റ് 25 പന്തിൽ 50 റൺസും അമീര്‍ ജാന്‍ഗൂ 23 പന്തിൽ 34 റൺസും നേടിയാണ് വേഗത്തിലുള്ള വിജയം സാധ്യമാക്കിയത്. റിഷാദ് ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടി.
 
					













