വനിതകളുടെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യ നേടിയ ജയം ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ഇന്ത്യൻ താരം മിതാലി രാജ്. മത്സരത്തിൽ 19 റൺസ് വഴങ്ങി 4 വിക്കറ്റ് എടുത്ത് ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം നടത്തിയ ബൗളർ പൂനം യാദവിനെയും മിതാലി രാജ് അഭിനന്ദിച്ചു. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ ആദ്യ മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്.
ഓസ്‌ട്രേലിയക്കെതിരായ മത്സരം ലോകകപ്പ് മത്സരം എത്ര കടുത്തത് ആണെന്ന് സൂചിപ്പിക്കുന്നുവെന്നും ഓരോ ടീമിന്റെയും ഐ.സി.സി. റാങ്കിങ്ങിലെ സ്ഥാനം ഇവിടെ വിഷയമല്ലെന്നും മൈഥലി രാജ് പറഞ്ഞു. ടൂർണമെന്റിൽ ഇതുപോലെയുള്ള മത്സരങ്ങൾ ഇനിയും കാണാമെന്നും ഈ വിജയം നൽകുന്ന സൂചന ടൂർണമെന്റിൽ എല്ലാ ടീമുകൾക്കും അവസരം ഉണ്ടെന്ന് സൂചിപ്പിക്കുന്നുവെന്നും മിതാലി രാജ് പറഞ്ഞു.
15 പന്തിൽ 29 റൺസ് എടുത്ത് ഇന്ത്യൻ ഇന്നിങ്സിന് മികച്ച തുടക്കം നൽകിയ ലോകകപ്പ് അരങ്ങേറ്റം നടത്തിയ ഷഫാലി വെർമ്മയെയും മിതാലി അഭിനന്ദിച്ചു. നിലവിൽ ഇന്ത്യൻ വനിതാ ഏകദിന ടീമിന്റെ ക്യാപ്റ്റനായ മിതാലി രാജ് ടി20 ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നു.