പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 152/4 എന്ന സ്കോര്‍ നേടി ന്യൂസിലാണ്ട്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കെയിന്‍ വില്യംസൺ ഡാരിൽ മിച്ചൽ കൂട്ടുകെട്ടാണ് ടീമിനെ 152 റൺസിലേക്ക് എത്തിച്ചത്. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും തുടക്കത്തിൽ തന്നെ ടീമിന് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഫിന്‍ അലനെയും ഡെവൺ കോൺവേയെയും പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ നഷ്ടമായ ടീമിന് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ ഫിലിപ്പ്സിനെയും നഷ്ടമായി.
പത്തോവര്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 59/3 എന്ന നിലയിലായിരുന്നു. എന്നാൽ പത്തോവര്‍ പിന്നിട്ട ശേഷം ഡാരിൽ മിച്ചൽ സ്കോറിംഗ് വേഗത കൂട്ടുന്നതാണ് കാണാനായത്. അടുത്ത രണ്ടോവറിൽ 22 റൺസാണ് വില്യംസണിനൊപ്പം നിന്ന് മിച്ചൽ നേടിയത്.
കെയിന്‍ വില്യംസൺ 46 റൺസ് നേടി പുറത്തായപ്പോള്‍ ഡാരിൽ മിച്ചൽ 35 പന്തിൽ 53 റൺസും ജെയിംസ് നീഷ് 12 പന്തിൽ 16 റൺസും നേടി പുറത്താകാത നിന്നു. വില്യംസൺ – മിച്ചൽ കൂട്ടുകെട്ട് 68 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്.