ബിഗ് ബാഷിൽ നിന്ന് പിന്മാറുവാന്‍ ആലോചിക്കുന്നു – സ്മൃതി മന്ഥാന

Sports Correspondent

വനിത ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞ് സ്മൃതി മന്ഥാന. പരിക്കുകളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കുവാനായി വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് താന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും താരം വ്യക്തമാക്കി. ബിഗ് ബാഷിൽ കളിച്ച് പരിക്കേറ്റ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് നഷ്ടപ്പെടുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിചേര്‍ത്തു.

ലോകകപ്പിന് ശേഷ താന്‍ ഏറെക്കാലമായി ക്രിക്കറ്റ് കളിക്കുകയാണെന്നും കോവിഡ് കാരണം വന്ന നീണ്ട ഇടവേള കഴിഞ്ഞ് വരുന്നതിനാൽ കളിക്കുവാന്‍ താന്‍ തന്റെ മനസ്സിനെ പാകപ്പെടുത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോള്‍ ഒരു ഇടവേള ആവശ്യമാണെന്ന് തോന്നുവെന്നും സ്മൃതി വ്യക്തമാക്കി.