അടുത്ത തവണ കോഹ്‍ലിയുടെ വിക്കറ്റ് എനിക്ക് തന്നെ: ഹസന്‍ അലി

Sports Correspondent

ഏഷ്യ കപ്പില്‍ നിന്ന് ഇന്ത്യ സ്ഥിരം നായകന്‍ വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം നല്‍കിയെതില്‍ ഏറ്റവും വിഷമം പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലിയ്ക്കാണ്. ഏവരെയും പോലെ കോഹ്‍ലിയുടെ വിക്കറ്റ് നേടണമെന്നത് എന്റെയും ആഗ്രഹമാണ് എന്നാല്‍ താരം ഏഷ്യ കപ്പിലില്ലായെന്നതിനാല്‍ ആ അവസരത്തിനായി കാത്തിരിക്കേണ്ടതായുണ്ട്. അടുത്ത തവണ താന്‍ തീര്‍ച്ചയായും കോഹ്‍ലിയുടെ വിക്കറ്റ് കരസ്ഥമാക്കുമെന്നും ഹസന്‍ അലി അഭിപ്രായപ്പെട്ടു.

കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മ്മയാണ് നയിക്കുന്നത്. സെപ്റ്റംബര്‍ 19നാണ് ഇന്ത്യ പാക്കിസ്ഥാന്‍ സ്വപ്ന പോരാട്ടം.