കോഹ്‍ലിയുമായി മികച്ച സൗഹൃദം, തന്റെ ജീവന് വേണ്ടി ബാറ്റ് ചെയ്യുവാനായി കോഹ്‍ലിയെ തിരഞ്ഞെടുക്കും – കെഎല്‍ രാഹുല്‍

Sports Correspondent

തന്റെ ജീവന്‍ രക്ഷിക്കുവാന്‍ ആരോടെങ്കിലും ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതാരെന്ന ചോദ്യത്തിന് താന്‍ സ്വയം ബാറ്റ് ചെയ്യുമെന്ന മറുപടിയുമായി കെഎല്‍ രാഹുല്‍. താന്‍ തന്റെ ജീവന് വലിയ വില കല്പിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ താന്‍ സ്വയം ആ ദൗത്യം ഏറ്റെടുക്കുമെന്ന് കെഎല്‍ രാഹുല്‍ പറഞ്ഞു.

ഇന്‍സ്റ്റാഗ്രാം ലൈവിലാണ് താരം ഈ അഭിപ്രായം പങ്കുവെച്ചത്. വേറെ ഒരു താരത്തെ തിരഞ്ഞെടുക്കുവാന്‍ പറഞ്ഞപ്പോള്‍ രാഹുല്‍ തിരഞ്ഞെടുത്തത് വിരാട് കോഹ്‍ലിയെയാണ്. വിരാടുമായി മികച്ച സൗഹൃദമാണുള്ളതെന്നും താരം തന്റെ ജീവന്‍ സംരക്ഷിക്കുന്നതിനായി എന്ത് വേണമെങ്കിലും ചെയ്യുമെന്നാണ് രാഹുല്‍ പറഞ്ഞത്.

നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന രാഹുല്‍ മുമ്പ് കോഹ്‍ലിയ്ക്കൊപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലുണ്ടായിരുന്നു പിന്നീടാണ് താരം കിംഗ്സ് ഇലവന്‍ പഞ്ചാബിലേക്ക് കൂട് മാറിയത്.