ഐപിഎല്‍ 2020 സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്മാറുമ്പോള്‍ ജിയോ എത്തുമോ?

Sports Correspondent

ഐപിഎല്‍ 2020 സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനിയായ ജിയോ പിന്മാറുമെന്നാണ് അറിയുന്നത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മീറ്റിംഗില്‍ തങ്ങളുടെ ഈ തീരുമാനം കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിന്മേല്‍ വ്യക്തത വരുത്തുവാന്‍ ബിസിസിഐ മുന്നോട്ട് വന്നിട്ടില്ല. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് ശേഷവും വിവോയെ സ്പോണ്‍റായി തീരുമാനിക്കുവാന്‍ എടുത്ത ബിസിസിഐ തീരുമാനത്തിനെതിരെ കനത്ത പ്രതികരണങ്ങളാണ് രാജ്യത്ത് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ വിവോയെ സ്പോണ്‍സര്‍ഷിപ്പില്‍ തുടരുവാനുള്ള ശ്രമങ്ങള്‍ ബിസിസിഐ നടത്തുന്നുവെന്നാണ് അറിയുന്നത്. അത് വിജയിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

അതേ സമയം വിവോ പിന്മാറുന്ന പക്ഷം ജിയോ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിനായി എത്തുമെന്നാണ് പുറത്ത് വരുന്ന മറ്റൊരു അഭ്യഹം. ജിയോയോ മറ്റ് ഇന്ത്യന്‍ കമ്പനികളോ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിനായി മുന്നോട്ട് വരുമെന്നാണ് ബിസിസിഐ ഉറ്റുനോക്കുന്നതെങ്കിലും ജിയോ തന്നെയാവും മുന്‍നിരയില്‍ ഉള്ളത്.