വെർണറും യുവന്റസും തമ്മിൽ ചർച്ച

Newsroom

ജർമ്മൻ യുവ സ്ട്രൈക്കർ വെർണറും ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും തമ്മിൽ ചർച്ചകൾ നടക്കുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു. ക്ലബ് വിടാൻ ഒരുങ്ങുന്ന സ്ട്രൈക്കർ ഹിഗ്വയിന് പകരക്കാരനായാണ് വെർണറിനെ യുവന്റസ് കണക്കാക്കുന്നത്. യുവതാരമായതിനാൽ തന്നെ നീണ്ട കാലം ക്ലബിൽ നിലനിർത്താം എന്നതും യുവന്റസിന്റെ താല്പര്യത്തിന് കാരണമാണ്.

വെർണർ ലിവർപൂളിലേക്ക് അടുക്കുന്നതായി ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോർട്സ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ലിവർപൂളിന് വലിയ വെല്ലുവിളിയാകും യുവന്റസിന്റെ രംഗപ്രവേശനം. ജർമ്മൻ ക്ലബായ ലെപ്സിഗിന്റെ പ്രധാന സ്ട്രൈക്കർ ആണ് വെർണർ ഇപ്പോൾ. ഈ ജൂൺ 15ന് മുന്നോടിയായി വെർണറിന്റെ റിലീസ് ക്ലോസ് തുക നൽകിയാൽ താരത്തെ ആർക്കും സ്വന്തമാക്കാം. 58 മില്യൺ മാത്രമെ വെർണറിന്റെ റിലീസ് ക്ലോസ് ഉള്ളൂ. ഈ സീസണിൽ ലെപ്സിഗിനു വേണ്ടി 27 ഗോളുകൾ വെർണർ നേടിയിരുന്നു.