പകരക്കാരനായി ഇറങ്ങി സ്‌പെയിനിനു ലോകകപ്പ് യോഗ്യത സമ്മാനിച്ചു അൽവാരോ മൊറാറ്റ!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ജേതാക്കൾ ആയ സ്‌പെയിൻ ഇത്തവണ ലോകകപ്പിന് ഉണ്ടാവും. സമനില മാത്രം ആവശ്യമായ മത്സരത്തിൽ കരുത്തരായ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പാനിഷ് പട ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാർ ആയി ലോകകപ്പിന് യോഗ്യത നേടിയത്. മത്സരത്തിൽ 70 ശതമാനത്തിൽ അധികം പന്ത് കൈവശം വച്ച ലൂയിസ് എൻറിക്വയുടെ ടീം തന്നെയാണ് മത്സരത്തിൽ കൂടുതൽ അവസരങ്ങളും സൃഷ്ടിച്ചത്. എന്നാൽ രണ്ടു പ്രാവശ്യം എമിൽ ഫോർസ്ബർഗിന്റെ ഗോൾ ശ്രമങ്ങൾ സ്പെയിനിന് വലിയ തലവേദന സൃഷ്ടിച്ചു.

ഗോൾ മാത്രം ഒഴിഞ്ഞു നിന്നപ്പോൾ രണ്ടാം പകുതിയിൽ സ്‌പെയിൻ അൽവാരോ മൊറാറ്റയയെയും സ്വീഡൻ സാൾട്ടൻ ഇബ്രമവോച്ചിനെയും കൊണ്ടു വന്നു. 86 മത്തെ മിനിറ്റിൽ ഇതിനു ഫലം സ്‌പെയിനിന് ലഭിച്ചു. ഡാനി ഓൽമയുടെ ഷോട്ടിൽ ബാറിൽ തട്ടി മടങ്ങിയപ്പോൾ ലഭിച്ച റീ ബൗണ്ട് ലക്ഷ്യത്തിൽ എത്തിച്ച മൊറാറ്റ സ്പാനിഷ് ടീമിന് ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് സമ്മാനിച്ചു. പരാജയത്തോടെ സ്വീഡന് ലോകകപ്പ് ജയിക്കണം എങ്കിൽ പ്ലെ ഓഫ് കടമ്പ കടക്കണം. മികച്ച യുവനിരയും ആയി എൻറിക്വക്ക് കീഴിൽ ലോകകപ്പിന് എത്തുന്ന സ്‌പെയിൻ അപകടകാരികൾ തന്നെയാണ്.