യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബെൽജിയം കുതിപ്പ് തുടരുന്നു. മികച്ച ഫോമിലുള്ള ചെക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് ബെൽജിയം ഇന്ന് തകർത്തത്. രാജ്യത്തിനു ആയുള്ള തന്റെ നൂറാം മത്സരം ഗോളുമായി ആഘോഷിച്ച റോമലു ലുക്കാക്കു ബെൽജിയത്തിനു ആയുള്ള 67 ഗോൾ ആണ് ഇന്ന് കണ്ടത്തിയത്. ഒപ്പം സൂപ്പർ താരം ഏദൻ ഹസാർഡും ഗോൾ കണ്ടത്തിയത് ബെൽജിയത്തിനു വലിയ ആശ്വാസം നൽകി. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഹാൻസിന്റെ പാസിൽ നിന്നു ലുക്കാക്കു തന്റെ നൂറാം മത്സരത്തിൽ ഗോൾ കണ്ടത്തി.
തുടർന്നു 41 മിനിറ്റിൽ ആണ് ഏദൻ ഹസാർഡ് ബെൽജിയത്തിനു രണ്ടാം ഗോൾ സമ്മാനിച്ചത്. ഹാൻസിന്റെ തന്നെ പാസിൽ നിന്നു തന്നെയാണ് ഹസാർഡും തന്റെ ഗോൾ കണ്ടത്തിയത്. രണ്ടാം പകുതിയിൽ 65 മിനിറ്റിൽ അലക്സിസ് ആണ് ബെൽജിയത്തിന്റെ മൂന്നാം ഗോൾ നേടിയത്. ഇത്തവണ ലുക്കാക്കു ആണ് ഗോളവസരം ഒരുക്കിയത്. നൂറു മത്സരങ്ങളിൽ നിന്നു 80 ൽ അധികം ഗോൾ/അസിസ്റ്റുകൾ ആണ് ഇത് വരെ ലുക്കാക്കു രാജ്യത്തിനു ആയി നേടിയത്. മറ്റൊരു മത്സരത്തിൽ ഗ്രീസിനെ കൊസോവ സമനിലയിൽ തളച്ചു. 46 മിനിറ്റിൽ മുമ്പിലെത്തിയ ഗ്രീസിനെ 92 മത്തെ മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് കൊസോവ സമനിലയിൽ പിടിച്ചത്.