വസിം ജാഫർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

Staff Reporter

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫർ. തന്റെ 42മത്തെ വയസിലാണ് വസിം ജാഫർ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമെന്ന റെക്കോർഡ് സ്വന്തമാക്കിയാണ് വസിം ജാഫർ ക്രിക്കറ്റ് മതിയാക്കുന്നത്. രഞ്ജി ട്രോഫിയിൽ 150 മത്സരങ്ങൾ കളിക്കുകയും 12000 റൺസ് നേടുകയും ചെയ്ത ഏക താരം കൂടിയാണ് വസിം ജാഫർ.

ഇന്ത്യക്ക് വേണ്ടി 2000-2008 കാലഘട്ടങ്ങളിൽ 31 ടെസ്റ്റ് മത്സരങ്ങളും 2 ഏകദിന മത്സരങ്ങളും വസിം ജാഫർ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി 1944 റൺസും വസിം ജാഫർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ വെസ്റ്റിൻഡീസിനെതിരെയും പാകിസ്ഥാനെതിരെയുമുള്ള ഡബിൾ സെഞ്ചുറികളും ഉൾപെടും. രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടിയും വിദർഭക്ക് വേണ്ടിയുമാണ് താരം കളിച്ചത്. വിരമിക്കലിന് ശേഷം പരിശീലകനായും കമന്റേറ്റർ ആയും തുടരാൻ താല്പര്യം ഉണ്ടെന്ന് വാസിം ജാഫർ പറഞ്ഞു.