കേരള താരം വിഷ്ണു വിനോദ് ഐ പി എല്ലിൽ സൺ റൈസേഴ്സ് ഹൈദരബാദിന് വേണ്ടി കളിക്കും. 20 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. താരത്തിനായി മുംബൈ ഇന്ത്യൻസും സൺ റൈസേഴ്സ് ഹൈദരബാദും ആണ് ലേലത്തിൽ പോരാടിയത്. അവസാനം മുംബൈ ഇന്ത്യൻസിനെ മറികടന്ന് കൊണ്ട് ഹൈദരാബാദ് അവസാനം 50 ലക്ഷത്തിന് വിഷ്ണുവിനെ സ്വന്തമാക്കി. കേരളത്തിനായി അടുത്ത കാലത്തായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള വിഷ്ണു വിനോദ് ഐ പി എല്ലിലും വൻ പ്രകടനങ്ങൾ നടത്തും എന്നാണ് കേരള ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്. മുമ്പ് താരം ആർ സി ബിയുടെ ഭാഗമായിരുന്നു.













