തന്റെ ജീവന് വേണ്ടി ബാറ്റ് ചെയ്യുവാന്‍ ഇവരെ മൂന്ന് പേരെയും ഏല്പിക്കും – ഡേവിഡ് വാര്‍ണര്‍

Sports Correspondent

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നടത്തിയ ഒരു ഇന്‍സ്റ്റാഗ്രാം ഷോയില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് നിലവിലെ ബാറ്റ്സ്മാന്മാരെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ ഓപ്പണറും സണ്‍റൈസേഴ്സ് നായകനുമായ ഡേവിഡ് വാര്‍ണര്‍. തന്നോടൊപ്പം സണ്‍റൈസേഴ്സ് ടീമംഗമായ കെയിന്‍ വില്യംസണ്‍, സ്റ്റീവന്‍ സ്മിത്ത്, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി എന്നിവരെയാണ് വാര്‍ണര്‍ തിരഞ്ഞെടുത്തത്.

ഇവര്‍ മൂന്ന് പേരെയുമാണ് തന്റെ ജീവന്‍ സംരക്ഷിക്കുവാന്‍ മൂന്ന് പേരെ ബാറ്റിംഗിന് തിരഞ്ഞെടുക്കുവാന്‍ ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുക്കുകയെന്ന് വാര്‍ണര്‍ പറഞ്ഞു. ഇവര്‍ മൂന്ന് പേരുമാണ് തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാന്മാരെന്ന് വാര്‍ണര്‍ പറഞ്ഞു.

ഇതേ പരിപാടിയില്‍ തന്റെ പ്രിയപ്പെട്ട താരമായി കെയിന്‍ വില്യംസണ്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ലിയേഴ്സിനെ തിരഞ്ഞെടുത്തു. ഇപ്പോള്‍ എബി ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രമാണ് കളിക്കുന്നതെങ്കിലും നമ്മുടെ കാലത്തെ പ്രത്യേകത നിറഞ്ഞ താരമായാണ് വില്യംസണ്‍ സൂപ്പര്‍മാന്‍ എബിഡിയെ തിരഞ്ഞെടുത്തത്.