തനിക്ക് പ്രിയപ്പെട്ട മത്സരങ്ങൾ ഏതാണെന്ന് വ്യക്തമാക്കി വിരാട് കോഹ്‌ലി

Staff Reporter

തന്റെ ക്രിക്കറ്റ് ജീവിതത്തിൽ താൻ കളിച്ചത്തിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട മത്സരങ്ങൾ ഏതാണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 2011ൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് കിരീടം ഉയർത്തിയ മത്സരവും 2016 ടി20 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരായ മത്സരവുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരങ്ങൾ എന്ന് വിരാട് കോഹ്‌ലി പറഞ്ഞു.

2011ലെ ഫൈനൽ മാറ്റി നിർത്തിയാൽ മത്സരത്തിന്റെ സാഹചര്യവും പ്രാധാന്യവും നോക്കിയാൽ 2016ലെ ടി20 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരമാണ് തനിക്ക് പ്രിയപെട്ടതെന്ന് വിരാട് കോഹ്‌ലി വ്യക്തമാക്കി. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിരാട് കോഹ്‌ലി.

2016ലെ ടി20 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ പുറത്താവാതെ 82 റൺസ് നേടിയ വിരാട് കോഹ്‌ലി ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ചിരുന്നു. എന്നാൽ സെമി ഫൈനലിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് തോറ്റ് പുറത്താവുകയും ചെയ്തിരുന്നു.

കോവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തേണ്ടി വരുമെന്നും എന്നാൽ കാണികൾ ഇല്ലാതെ മത്സരത്തിൽ മനോഹരം നിമിഷങ്ങൾ ഉണ്ടാക്കുക എളുപ്പമല്ലെന്നും വിരാട് കോഹ്‌ലി പറഞ്ഞു.