വിരാട് കോഹ്‍ലി ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഒട്ടേറെ പരീക്ഷണം നടത്തുന്നുണ്ടെന്നും താരം അത് ചെയ്യരുതെന്നും പറഞ്ഞ് മുഹമ്മദ് കൈഫ്. ലോകകപ്പ് സമയത്ത് അത്ര പരിചയമില്ലാത്ത താരങ്ങളെ വരെ തിരഞ്ഞെടുത്ത കോഹ്‍ലി വളരെ അധികം കോമ്പിനേഷനുകള്‍ പരീക്ഷിച്ചിട്ടുണ്ടെന്നും കോഹ്‍ലി തന്റെ താരങ്ങളെ പിന്തുണയ്ക്കുകയും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൊടുക്കുകയുമാണ് വേണ്ടതെന്ന് കൈഫ് പറഞ്ഞു.
ഏതാനും മത്സരങ്ങളില്‍ താരങ്ങള്‍ക്ക് ഫോം നഷ്ടപ്പെട്ടാലും കോഹ്‍ലി അവരെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും കൈഫ് പറഞ്ഞു. താരങ്ങളെ സൃഷ്ടിക്കുന്നതില്‍ കോഹ്‍ലിയ്ക്കും ഒരു പങ്കുണ്ടെന്നും ഒരു ക്യാപ്റ്റന് മാത്രമേ മികച്ചൊരു ടീം തിരഞ്ഞെടുക്കാനാകൂ എന്നും കൈഫ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ ഇത്തരം പരീക്ഷണങ്ങളാണ് ടീമിന് തിരിച്ചടിയായതെന്നും കൈഫ് പറഞ്ഞു.