“വിൻസിയെ പോലുള്ള താരങ്ങളെ വിൽക്കുന്ന പണം കൊണ്ട് ടീമിനെ ശക്തമാക്കും” കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിംഗ് ഡയറക്ടർ

വിൻസി ബരെറ്റോയെ വിറ്റതിന് ലഭിച്ച ട്രാൻസ്ഫർ തുക ടീം ശക്തമാക്കാനും പുതിയ താരങ്ങളെ കൊണ്ടു വരാനും ഉപയോഗിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ്‌. എല്ലാ നല്ല താരങ്ങളെയും നിലനിർത്താൻ തന്നെയാണ് ക്ലബ് ആഗ്രഹിക്കുക. പക്ഷെ ഞങ്ങളുടെ ലക്ഷ്യം ഒരു ക്ലബ് എന്ന നിലയിൽ വിജയം കണ്ടെത്തുകയും മുന്നോട്ട് പോവാൻ കഴിയുകയും ചെയ്യുക എന്നതാണ്‌. സ്കിങ്കിസ് പറഞ്ഞു.


Img 20220403 112310
ഇതു പോലെ താരങ്ങളെ വിൽക്കുമ്പോൾ കിട്ടുന്ന ട്രാൻസ്ഫർ തുക ക്ലബിന്റെ മുന്നോട്ടേക്കുള്ള വലിയ റിക്രൂട്മെന്റ് പ്ലാനുകൾക്ക് വേണ്ടിയുള്ളതാണ്. കരോലിസ് പറഞ്ഞു. യുവതാരങ്ങളെ വളർത്തി കൊണ്ടു വരുന്നതിൽ ക്ലബ് എന്നും ശ്രദ്ധ കൊടുത്തിട്ടുണ്ട് എന്നും അത് തുടരും എന്നും അദ്ദേഹം പറഞ്ഞു. ക്ലബ് വിടുന്ന വിൻസിക്ക് ആശംസകൾ നേരുന്നതായും സകിങ്കിസ് പറഞ്ഞു.