വിയേര പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്

Newsroom

ആഴ്സണലിന്റെ ഇതിഹാസ മധ്യനിര താരം പാട്രിക് വിയേര ഫ്രഞ്ച് ക്ലബായ നീസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്. രണ്ട് വർഷത്തോളമായി നീസിനൊപ്പം ആയിരുന്നു വിയേര. എന്നാൽ ഈ സീസണിലെ ദയനീയ പ്രകടനം വിയേരയുടെ പണി തെറിപ്പിച്ചു. അവസാന അഞ്ചു മത്സരങ്ങളിലും നീസ് പരാജയപ്പെട്ടിരുന്നു. ഇന്നലെ ബയെർ ലവർകൂസനോട് പരാജയപ്പെട്ടതോടെ നീസ് യൂറോപ്പ ലീഗിൽ നിന്ന് പുറത്തായിരുന്നു‌.

ഫ്രഞ്ച് ലീഗിൽ ആണെങ്കിൽ പതിനൊന്നാം സ്ഥാനത്തുമാണ് നീസ് ഉള്ളത്. വിയേരയുടെ സഹ പരിശീലകൻ ആയ അഡ്രിയൻ ഉർസി താൽക്കാലികമായി നീസിന്റെ മുഖ്യ പരിശീലകനാകും. ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലൻ, യുവന്റസ് എന്നീ ക്ലബുകൾക്ക് ഒക്കെ കളിച്ചിട്ടുള്ള വിയേര അമേരിക്കൻ ക്ലബായ ന്യൂയോർക്ക് സിറ്റിയെയും മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.