വിദാൽ ഇനി ബാഴ്സലോണ മിഡ്ഫീൽഡിൽ

Newsroom

ചിലിയുടെ മിഡ്ഫീൽഡർ ആർടുറോ വിദാൽ ഇനി ബാഴ്സലോണയുടെ മിഡ്ഫീൽഡിൽ കളിക്കും. അപ്രതീക്ഷിതമായ നീക്കങ്ങൾക്ക് ഒടുവിലാണ് ബയേൺ മ്യൂണിച്ചിൽ നിന്ന് വിദാൽ സ്പെയിനിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം വരെ ഇറ്റലിയിലെ ഇന്റർ മിലാനിലേക്ക് വിദാൽ പോകും എന്നായിരുന്നു വാർത്തകൾ.

മൂന്ന് വർഷത്തേക്കാണ് വിദാൽ ബാഴ്സലോണയുമായി കരാർ ഒപ്പിടുക. വിദാലിന്റെ മെഡിക്കൽ ഇപ്പോഴും ബാക്കിയാണ്. മെഡിക്കലും വിദാലിനെ ഔദ്യോഗികമായി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കലും എപ്പോഴാണെന്ന് ഉടൻ അറിയിക്കുമെന്ന് ബാഴ്സലോണ പറഞ്ഞു. അവസാന മൂന്നു വർഷമായി ബയേൺ ജേഴ്സിയിലായിരുന്നു വിദാൽ കളിച്ചത്.

മുമ്പ് യുവന്റസ് ജേഴ്സി അണിഞ്ഞും തകർത്ത് കളിച്ചിട്ടുണ്ട് വിദാൽ. മിഡ്ഫീൽഡിൽ ഇനിയേസ്റ്റ ഒഴിഞ്ഞു വെച്ച ഇടമാകും വിദാലിനെ ബാഴ്സയിൽ കാത്തിരിക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതറിനെയും ബാഴ്സലോണ സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial