ആഞ്ചലോട്ടി ഈ സീസണിൽ പരിശീലക ജോലി നിർത്തേണ്ടി വരില്ല. ഈ സീസണിൽ ഫെഡറിക്കോ വാൽവെർഡെ കുറഞ്ഞത് 10 ഗോളുകളെങ്കിലും നേടിയില്ലെങ്കിൽ താൻ വിരമിക്കും എന്ന് സീസൺ തുടക്കത്തിൽ ആഞ്ചലോട്ടി പറഞ്ഞിരുന്നു. ശനിയാഴ്ച നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ ഉറുഗ്വേ ഇന്റർനാഷണൽ ഇരട്ട ഗോളുകൾ നേടിയതോടെ വാല്വെർദെയുടെ ഈ സീസണിലെ ഗോളുകളുടെ എണ്ണം 11 ആയി.
ശനിയാഴ്ച നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ അൽ-ഹിലാലിനെ 5-3ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലോക ചാമ്പ്യന്നാരായിരുന്നു. റയലിന്റെ അഞ്ചാം ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇന്നലെ ആകെ മാഡ്രിഡ് നേടിയ അഞ്ചു ഗോളുകളിൽ രണ്ട് ഗോളുകളും ഫെഡെ വാൽവെർഡെയാണ് നേടിയത്. കഴിഞ്ഞ സമ്മറിൽ ഒരു പത്രസമ്മേളനത്തിൽ ആയിരുന്നു ആൻസലോട്ടി 10 ഗോളിന്റെ കാര്യം പറഞ്ഞത്: “വാൽവെർദെ 10 ഗോളുകൾ നേടിയില്ലെങ്കിൽ, ഈ സീസണിന്റെ അവസാനത്തോടെ ഞാൻ കോച്ചിംഗ് നിർത്തും.” എന്ന് ഉറുഗ്വേ താരത്തോട് താൻ പറഞ്ഞിട്ടുണ്ട് എന്നാണ് ആഞ്ചലോട്ടി പറഞ്ഞത്.