ടീമിലെ സ്ഥാനത്തിന് ഭീഷണി! സഹതാരത്തിനു എതിരെ ക്വട്ടേഷൻ നൽകിയ പി.എസ്.ജി താരം അറസ്റ്റിൽ

Screenshot 20211110 204659

ഫുട്‌ബോളിൽ കേട്ടു കേൾവിയില്ലാത്ത വിചിത്രമായ കഥയാണ് ഫ്രാൻസിൽ വനിത ഫുട്‌ബോളിൽ നിന്നു ഇത്തവണ കേൾക്കുന്നത്. തന്റെ ടീമിലെ ഇടത്തിനു ഭീഷണി ആവുമെന്ന് കണ്ടപ്പോൾ തന്റെ ഫ്രാൻസ്, പി.എസ്.ജി സഹതാരത്തിനെ ആക്രമിക്കാൻ അമിനാറ്റ ഡിയാല ആക്രമണ സഖ്യത്തെ നിയോഗിക്കുക ആയിരുന്നു. പി.എസ്.ജി ടീമിൽ ഏതാണ്ട് സ്ഥാനം ഉറപ്പുള്ള ഡിയാല തനിക്ക് ഭീഷണി ആവും എന്നു കണ്ട കെയിറ ഹമറോയിയെ നേരിടാൻ ആക്രമണ സംഘത്തെ നിയോഗിക്കുക ആയിരുന്നു. ഡിയാലയുടെ നിർദേശപ്രകാരം രണ്ടു മുഖംമൂടി അണിഞ്ഞ അക്രമികൾ കെയിറയെ കാറിൽ നിന്നു പിടിച്ചു ഇറക്കി കയ്യിനും കാലിനും പരിക്ക് ഏൽപ്പിക്കുക ആയിരുന്നു. കാലിനു പരിക്കേൽപ്പിക്കണം എന്ന ഉദ്ദേശത്തോടെ ഈ അക്രമികൾ കെയിറയുടെ കാലിനു ഇടിക്കുകയും ചെയ്തു.

തുടർന്ന് രാവിലെയാണ് ഡിയാലയെ പോലീസ് അറസ്റ്റ് ചെയ്തത്. താരത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ച പി.എസ്.ജി താരത്തിന്റെ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ ആവാത്തത് ആണെന്നും വ്യക്തമാക്കി. പോലീസ് തുടർ നടപടികൾ ക്ലബ് നിരീക്ഷിച്ചു വരികയാണ് എന്നും അവർ പറഞ്ഞു. ഇന്നലെ നടന്ന റയൽ മാഡ്രിഡിനെ 4-0 നു തകർത്ത വനിത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡിയാല കളിച്ചിരുന്നു. അതേസമയം കെയിറ ഈ ടീമിൽ പോലും ഇടം പിടിച്ചിരുന്നില്ല. വനിത ഫുട്‌ബോളിലെ വലിയ ശക്തിയായ ഫ്രാൻസ് ടീമിന്റെ ഒരു പ്രമുഖ താരത്തിൽ നിന്നു ഉണ്ടായ ഈ പ്രവർത്തി ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുക ആണ്.