വനിത ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ മികവ് തുടർന്ന് ആഴ്സണൽ. ഗ്രൂപ്പ് സിയിൽ കോഗിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ആഴ്സണൽ വനിതകൾ തകർത്തത്. ആദ്യ പകുതിയിൽ 15 മത്തെ മിനിറ്റിൽ ബെത്ത് മെഡിന്റെ പാസിൽ നിന്നു കാറ്റലിൻ ഫോർഡ് ആണ് ആഴ്സണലിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് ഗോൾ അവസരങ്ങൾ നിരവധി നടത്തിയെങ്കിലും 83 മത്തെ മിനിറ്റിൽ കാർലറ്റ് ആണ് ആഴ്സണലിന്റെ രണ്ടാം ഗോൾ നേടുന്നത്. ഇത്തവണയും ബെത്ത് മെഡ് ആണ് ഗോളിന് അവസരം ഒരുക്കിയത്. 88 മത്തെ മിനിറ്റിൽ സ്റ്റെഫനി കാറ്റ്ലിയുടെ പാസിൽ നിന്നു വിവിയനെ മിയെദെമ ആഴ്സണലിന്റെ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ആഴ്സണൽ രണ്ടാം സ്ഥാനത്ത് തുടരും. നാലാം കളിയിലും ആധികാരികമായ വലിയ ജയം ആണ് ബാഴ്സലോണ വനിതകൾ ചാമ്പ്യൻസ് ലീഗിൽ നേടിയത്.
ഹോഫൻഹെയിം വനിതകളെ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ബാഴ്സലോണ വനിതകൾ തകർത്തത്. ആദ്യ പകുതിയിൽ 41 മത്തെ മിനിറ്റിൽ അലക്സിയുടെ പെനാൽട്ടിയിൽ മുന്നിലെത്തിയ ബാഴ്സലോണ രണ്ടാം പകുതിയിൽ 4 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. ഐറീൻ, അയിറ്റാന, മാർത്ത, അന്ന എന്നിവർ ആണ് ബാഴ്സലോണക്ക് ആയി ഗോളുകൾ നേടിയത്. ജയത്തോടെ ബാഴ്സലോണ ക്വാർട്ടർ ഫൈനലും ഉറപ്പിച്ചു. അതേസമയം ഗ്രൂപ്പ് ഡിയിൽ കരുത്തരായ ലിയോണിനെ ബയേൺ മ്യൂണിച് അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ബയേണൺ വനിതകളുടെ ജയം. രണ്ടാം പകുതിയിൽ സാകി നേടിയ ഗോൾ ആണ് ബയേണിനു ജയം സമ്മാനിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൻഫിക വനിതകളും ജയം നേടി. നിലവിൽ ഗ്രൂപ്പ് ഡിയിൽ ലിയോൺ ഒന്നാമതും ബയേൺ രണ്ടാമതും ആണ്.