അവസാനം ഹോളണ്ട് ഗോൾ അടിച്ചു! ഇറ്റലി ഹോളണ്ട് മത്സരം സമനിലയിൽ

Wasim Akram

യുഫേഫ നേഷൻസ്‌ ലീഗിൽ കരുത്തർ ആയ ഇറ്റലി നെതർലന്റ്സ് മത്സരം സമനിലയിൽ അവസാനിച്ചു. പൂൾ എയിൽ ഗ്രൂപ്പ് എയിൽ ഇരു ടീമുകൾക്കും നിർണായകമായ മത്സരത്തിൽ തുടക്കത്തിൽ ആധിപത്യം നേടുന്ന ഇറ്റലിയെ ആണ് കാണാൻ സാധിച്ചത്. ഇതിന്റെ ഫലം ആയിരുന്നു 17 മത്തെ മിനിറ്റിൽ ലോറൻസോ പെല്ലഗ്രിനി നേടിയ ഗോൾ. മധ്യനിര താരം നിക്കോള ബരല്ല നൽകിയ അതുഗ്രൻ പാസിൽ നിന്നാണ് പെല്ലഗ്രിനി ഗോൾ കണ്ടത്തിയത്.

എന്നാൽ മത്സരത്തിലേക്ക് പതുക്കെ തിരിച്ചു വന്ന ഹോളണ്ട് 25 മത്തെ മിനിറ്റിൽ സമനില ഗോൾ കണ്ടത്തി. ബോക്സിനുള്ളിൽ ലഭിച്ച സുവർണ്ണാവസരം വാൻ ഡെ ബീക്ക് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. കഴിഞ്ഞ മൂന്നു മത്സരത്തിലും ഗോൾ കണ്ടത്താൻ ആവാത്ത ഹോളണ്ടിന്റെ ഫ്രാങ്ക് ഡി ബോറിന് കീഴിലുള്ള ആദ്യ ഗോൾ കൂടിയായി ഇത്. സമനില വഴങ്ങിയതോടെ ഗ്രൂപ്പിൽ ഇറ്റലി രണ്ടാമതും ഹോളണ്ട് മൂന്നാമതും ആണ്.