റൂബൻ അമോറിമിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിലെ അവരുടെ ഏറ്റവും നിർണായക പോരാട്ടത്തിന് ഒരുങ്ങുകയാണ്. യൂറോപ്പ ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ അവർ ഇന്ന് സാൻ മമേസിൽ അത്‌ലറ്റിക് ബിൽബാവോയെ നേരിടും. പ്രീമിയർ ലീഗ് സീസൺ താളം തെറ്റിയ നിലയിൽ 14-ാം സ്ഥാനത്ത് തുടരുന്ന യുണൈറ്റഡിന്, യൂറോപ്യൻ കിരീടത്തിലൂടെ ഈ സീസൺ സേവ് ചെയ്യാൻ സാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

സീസണിന്റെ മധ്യത്തിൽ എറിക് ടെൻ ഹാഗിന് പകരം ചുമതലയേറ്റ അമോറിം, യൂറോപ്പ ലീഗ് വിജയം വെറും ഒരു കിരീടം നേടുക എന്നതിലുപരി ടീമിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് പറഞ്ഞു. വിജയം അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഒരു സ്ഥാനം ഉറപ്പാക്കും, ഇത് ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതിക്കും ഈ സമ്മറിൽ ഓൾഡ് ട്രാഫോർഡിലേക്ക് മികച്ച കളിക്കാരെ ആകർഷിക്കുന്നതിനും നിർണായകമാണ്.
ലാ ലിഗയിൽ നാലാം സ്ഥാനത്തുള്ള അത്‌ലറ്റിക് ബിൽബാവോ മികച്ച ഫോമിലാണ്. ക്വാർട്ടർ ഫൈനലിൽ ലിയോണിനെതിരെ നാടകീയമായ തിരിച്ചുവരവ് നടത്തിയ അതേ പോരാട്ടവീര്യം യുണൈറ്റഡ് വീണ്ടും പുറത്തെടുക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ പാദത്തിൽ പിന്നിലായിരുന്നിട്ടും, റെഡ് ഡെവിൾസ് ഏഴ് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടി 7-6 ന് അഗ്രിഗേറ്റ് വിജയം സ്വന്തമാക്കി,
ഈ സീസണിൽ യൂറോപ്യൻ മത്സരങ്ങളിൽ യുണൈറ്റഡ് തോൽവി അറിയാതെ മുന്നേറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം സോണി ലൈവിൽ തത്സമയം കാണാം.