ഐപിഎലില്‍ ഇന്നലെ ആവേശകരമായ സൂപ്പര്‍ ഓവര്‍ മത്സരത്തില്‍ വിജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പൃഥ്വി ഷായ്ക്കായിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം ലഭിച്ചത്. എന്നാല്‍ താരത്തിനു തന്റെ കന്നി ഐപിഎല്‍ ശതകം നേടുവാനുള്ള അവസരമാണ് നഷ്ടമായത്. അനായാസം വിജയത്തിലേക്ക് കുതിയ്ക്കുകായിരുന്നു ഡല്‍ഹിയ്ക്ക് പൃഥ്വി 99 റണ്‍സില്‍ പുറത്തായതോടെ താളം തെറ്റുകയും ലക്ഷ്യം മറികടക്കാനാകാതെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയും ചെയ്തു.
പൃഥ്വി പുറത്തായ ശേഷം അതേ വേഗതയില്‍ സ്കോറിംഗ് മുന്നോട്ട് കൊണ്ടുപോകുവാന്‍ മറ്റു താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ സൂപ്പര്‍ ഓവറില്‍ കാഗിസോ റബാഡയുടെ മികവില്‍ വിജയം പിടിച്ചെടുക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചു. തനിക്ക് ശതകം നഷ്ടമായതില്‍ വിഷമമില്ലെന്നും എന്നാല്‍ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയാതെ പോയതില്‍ ദുഃഖമുണ്ടെന്നും പൃഥ്വി ഷാ പറഞ്ഞു. താന്‍ വലിയ ഷോട്ടിനു മുതിര്‍ന്നത് തന്നെയായിരുന്നു കാരണം തനിക്ക് മത്സരം അവസാന പന്ത് വരെ നീളണമെന്നില്ലായിരുന്നു. അതിനു മുമ്പ് വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ വേണ്ടിയാണ് താനാ വലിയ ഷോട്ടിനു മുതിര്‍ന്നത്. എന്നാല്‍ അത് തിരിച്ചടിയായി മാറിയെന്ന് പൃഥ്വി വെളിപ്പെടുത്തി.
തങ്ങളുടെ ടീം വിജയം അര്‍ഹിച്ചിരുന്നുവെന്നും സൂപ്പര്‍ ഓവറില്‍ വിജയം സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും പൃഥ്വി ഷാ കൂട്ടിചേര്‍ത്തു. തനിക്ക് ഇനിയും മത്സരങ്ങള്‍ ടീമിനായി വിജയിപ്പിക്കുവാനാകുമെന്നുള്ള പ്രതീക്ഷയാണുള്ളത്. ഇതു പോലെ തന്നെ ശൈലിയില്‍ മാറ്റമില്ലാതെ കളി തുടരാനാവുമെന്നാണ് തനിക്കുള്ള വിശ്വാസമെന്നും പൃഥ്വി പറഞ്ഞു.