ഡല്‍ഹിയ്ക്ക് ആദ്യ ബൗളിംഗ്, പച്ചക്കുപ്പായം തലവര മാറ്റുമോ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ?

Sports Correspondent

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ്  നേടി ഫീല്‍ഡ് ചെയ്യുവാന്‍ തീരുമാനിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. അഞ്ച് തോല്‍വികള്‍ നേരിട്ട ആര്‍സിബിയ്ക്ക് വിജയം അനിവാര്യമായ മത്സരമാണിത്. മികച്ച തുടക്കത്തിനു ശേഷം വിജയ വഴിയിലേക്ക് തിരികെ എത്തുവാനായി ക്യാപിറ്റല്‍സിനുള്ള മികച്ച അവസരമാണ് ഇന്നത്തെ മത്സരം.

കഴിഞ്ഞ മത്സരത്തില്‍ പരാജയമേറ്റു വാങ്ങിയെങ്കിലും മാറ്റമില്ലാതെയാണ് ബാംഗ്ലൂര്‍ രംഗത്തെത്തുന്നത്. അതേ സമയം ഡല്‍ഹിയും ടീമില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഗോ ഗ്രീന്‍ ക്യാംപെയിന്റെ ഭാഗമായി ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് പച്ച ജേഴ്സി അണിഞ്ഞാണ് കളത്തിലിറങ്ങുന്നത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, മോയിന്‍ അലി, എബി ഡി വില്ലിയേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്ഷദീപ് നാഥ്, പവന്‍ നേഗി, നവ്ദീപ് സൈനി, ടിം സൗത്തി, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ഋഷഭ് പന്ത്, കാഗിസോ റബാഡ,സന്ദീപ്, അക്‌സർ പട്ടേൽ, രാഹുൽ തേവതിയ, ഇഷാന്ത് ശർമ്മ,ക്രിസ് മോറിസ്