കേരള ബ്ലാസ്റ്റേഴ്സിന്റേത് വമ്പൻ ടീം ആണെന്ന് ഉദാന്ത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിനെ പ്രശംസിച്ച് ബെംഗളൂരു എഫ് സി യുവതാരം ഉദാന്ത സിംഗ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിൽ എത്തിയിരിക്കുകയാണ് ഉദാന്ത. ഇന്നത്തെ മത്സരം വലിയ മത്സരമാണ് എന്ന് ഉദാന്ത പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് വലിയ ടീമാണ്. മികച്ച താരങ്ങളാണ് അവരുടെ നിരയിൽ ഉള്ളത്. സീസണിൽ ഇത്ര മത്സരങ്ങൾ കഴിഞ്ഞിട്ടും അവർ അപരാജിതരായി തുടരുന്നത് ഇത് കൊണ്ടാണ് എന്നും ഉദാന്ത സിംഗ് പറഞ്ഞു.

എന്നാലും വിജയ പ്രതീക്ഷ ബെംഗളൂരുവിനുണ്ട് എന്ന് ഉദാന്ത പറഞ്ഞു. കഴിഞ്ഞ സീസണിൽ കൊച്ചിയിൽ നടന്ന പോരിൽ 3-1ന് ബെംഗളൂരു വിജയിച്ചത് ഉദാന്ത ഓർമ്മിപ്പിച്ചു. ഈ മത്സരത്തിനായി കാത്തിരിക്കുകയാണ് എന്നും ഉദാന്ത പറഞ്ഞു. ഇതുവരെ രണ്ട് തവണ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും രണ്ട് തവണയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.