ഈ കളി കളിച്ചാൽ മതി, വിജയം പിറകെ വരും – നികോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയിൽ മാറ്റമൊന്നും വരുത്തേണ്ടതില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ നികോള ക്രിക്മരേവിച്. ടീം ഇപ്പോൾ കളിക്കുന്നത് മികച്ച ഫുട്ബോൾ ആണ്. തങ്ങളാണ് എല്ലാ മത്സരവും നിയന്ത്രിക്കുന്നത്. പന്ത് തങ്ങളുടെ കയ്യിലാണ്, ആക്രമിച്ചു കളിക്കുന്നത് ഞങ്ങളാണ്, കൂടുതൽ ഷോട്ട് എടുക്കുന്നതും നമ്മുടെ ടീം തന്നെയാണ്. ഇതിൽ ഒന്നും മാറ്റാൻ ഇല്ല. ഈ കളി കളിച്ചാൽ മതി. കുറച്ച് ക്ഷമ ഉണ്ട് എങ്കിൽ വിജയം പിറകെ വരും. നികോള പറഞ്ഞു.

ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുന്നതിൽ ഭയമില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് ആണ് വലിയ ടീം എന്നും നികോള പറഞ്ഞു. ബെംഗളൂരു എഫ് സിയെ നേരിടാനായി പ്രത്യേകിച്ച് ഒരുങ്ങേണ്ടതില്ല. ഞങ്ങൾ മികച്ച രീതിയിലാണ് കളിക്കുന്നത്. ആ കളി തന്നെ തുടർന്നാൽ മതി. നികോള പറഞ്ഞു. പരിശീലകൻ ഡേവിഡ് ജെയിംസിന് കീഴിൽ കളിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്നു എന്നും ചെറുപ്പം തൊട്ടെ ജെയിംസിന്റെ കളികൾ കാണാറുണ്ടായിരുന്നു എന്നും നികോള പറഞ്ഞു.