ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോർട്ടങ്ങൾ തീരുമാനമായി. ഇന്ന് നടന്ന നറുക്കിൽ സൂപ്പർ പോരാട്ടങ്ങൾക്ക് തന്നെയാണ് കളം ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരസ്പരം ഏറ്റുമുട്ടിയ പി എസ് ജിയും ബയേൺ മ്യൂണിക്കും ഇത്തകണ ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ വരുന്നുണ്ട്. 2018ലെ ഫൈനലിൽ ഏറ്റുമുട്ടിയ ലിവർപൂളും റയൽ മാഡ്രിഡും മറ്റൊരു ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ വരുന്നു.
കിരീട പ്രതീക്ഷകളുമായി ഇറങ്ങുന്ന പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ ബൊറൂസിയ ഡോർട്മുണ്ട് ആണ് ഉള്ളത്. മറ്റൊരു ക്വാർട്ടറിൽ ചെൽസി പോർട്ടോയെയും നേരിടുന്നു. യുവന്റസിനെ പരാജയപ്പെടുത്തി വരുന്ന പോർട്ടോയെ മറികടക്കുക ചെൽസിക്കും എളുപ്പമാകില്ല. പി എസ് ജി ബയേൺ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഡോർട്മുണ്ട് മത്സരത്തിലെ വിജയികളെ നേരിടും. റയൽ മാഡ്രിഡ് ലിവർപൂൾ മത്സരത്തിലെ വിജയികൾ സെമിയിൽ ചെൽസി പോർട്ടോ മത്സരത്തിലെ വിജയികളെയും നേരിടും.
UCL quarter-final draw:
🏴 Man City vs. Dortmund 🇩🇪
🇵🇹 FC Porto vs. Chelsea 🏴
🇩🇪 Bayern Munich vs. PSG 🇫🇷
🇪🇸 Real Madrid vs. Liverpool 🏴
Semi-finals:
Real Madrid / Liverpool – Porto / Chelsea
Bayern Munich / PSG – Manchester City / Borussia Dortmund