U-20 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

Newsroom

അണ്ടർ 20 വനിതാ ലോകകപ്പിന് ഇന്ന് ഫ്രാൻസിൽ കിക്കോഫാകും. ഒമ്പതാമത് അണ്ടർ 20 വനിതാ ലോകകപ്പാണിത്. നാലു ഗ്രൂപ്പുകളികായി 16 ടീമുകളാണ് ഇത്തവണ ലോകകപ്പിനായി എത്തിയിട്ടുള്ളത്. നിലവിലെ അണ്ടർ 20 ലോകകപ്പ് ചാമ്പ്യന്മാരായ ഉത്തര കൊറിയ ഗ്രൂപ്പ് ബിയിലാണ്‌. ഇന്ന് നാല് മത്സരങ്ങളാണ് ഉള്ളത്‌.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസ് ഘാനയെ നേരിടും.

ഇന്നത്തെ ഫിക്സ്ചറുകൾ:

ഗ്രൂപ്പ് എ:

ഫ്രാൻസ് vs ഘാന

ഹോളണ്ട് vs ന്യൂസിലൻഡ്

ഗ്രൂപ്പ് ബി:

മെക്സിക്കോ vs ബ്രസീൽ

നോർത്ത് കൊറിയ vs ഇംഗ്ലണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial