അണ്ടർ 15 യൂത്ത് ഐ ലീഗിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ നാളെ മുതൽ ഗോവയിൽ നടക്കും. കേരളത്തെ പ്രതിനിധീകരിച്ച് കേരള സോണിൽ നിന്ന് യോഗ്യത നേടിയ മൂന്ന് ക്ലബുകളാണ് പങ്കെടുക്കുന്നത്. ഗോകുലം എഫ് സി, എം എസ് പി മലപ്പുറം, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് കഴിഞ്ഞ മാസം നടന്ന സോണൽ മത്സരങ്ങളിൽ യോഗ്യത നേടിയത്.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഗോകുലവും എം എസ് പി മലപ്പുറവും യോഗ്യത നേടിയത്. മികച്ച രണ്ടാം സ്ഥാനക്കാരായായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികളുടെ യോഗ്യത. 8 ടീമുകൾ ഉള്ള പ്ലേ ഓഫ് മത്സരങ്ങളാണ് ഗോവയിൽ നടക്കുന്നത്. 8 ടീമുകളെ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ആകും മത്സരം. ഗ്രൂപ്പ് ജേതാക്കളും റണ്ണേഴ്സ് അപ്പും ഒപ്പം മികച്ച മൂന്നാം സ്ഥാനക്കാരും യൂത്ത് ഐ ലീഗിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കും.
ഗ്രൂപ്പ് എ; ഗോകുലം കേരള, എം എസ് പി മലപ്പുറം, മിനേർവ പഞ്ചാബ്, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ,
ഗ്രൂപ്പ് ബി; കേരള ബ്ലാസ്റ്റേഴ്സ്, ശിവജിയൻസ്, റിയൽ കാശ്മീർ, ഐസോൾ
ആദ്യ ദിവസം ഗോകുലം എഫ് സി മിനേർവ പഞ്ചാബിനേയും, എം എസ് പി മലപ്പുറം, സ്പോർട്സ് ഹോസ്റ്റൽ ഒഡീഷയേയും നേരിടും. രണ്ടാം ദിവസമായി 23നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial