U-17 ലോകകപ്പ്; ചാമ്പ്യന്മാരെ തോൽപ്പിച്ച് ജർമ്മനി

Newsroom

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ ജർമ്മനിക്ക് തകർപ്പൻ തുടക്കം. നികവിലെ ചാമ്പ്യന്മാരായ ഉത്തര കൊറിയയെ നേരിട്ട ജർമ്മനി ഏകപക്ഷീയമായ ജയത്തോടെയാണ് തുടങ്ങിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ജർമ്മനി വിജയിച്ചത്. ജർമ്മനിക്കായി കോർലെ ഇരട്ട ഗോളുകൾ നേടി. ബ്ലുമൽ, വിയെദുവർ എന്നിവരാണ് മറ്റു സ്കോറേഴ്സ്. കൊറിയയുടെ ആശ്വാസ ഗോൾ നേടിയത് ജി ഹയാണ്.

മറ്റൊരു മത്സരത്തിൽ കാനഡ കൊളംബിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപ്പിച്ചു. കൊളംബിയക്കായി ഹുയിറ്റെമ, വില്യംസ്, ഡി ഫെലിപ്പൊ എന്നിവർ ഗോളുകൾ നേടി.