മോണ്ടെ കാർലോ മാസ്റ്റേഴ്സ് കിരീടം നിലനിർത്തി സിറ്റിപാസ്

എ.ടി.പി 1000 മാസ്റ്റേഴ്സ് മോണ്ടെ കാർലോ ഓപ്പൺ കിരീടം നിലനിർത്തി ഗ്രീക്ക് താരവും മൂന്നാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ്. ഫൈനലിൽ അട്ടിമറികളും ആയി എത്തിയ അൽഹാൻഡ്രോ ഡേവിഡോവിച് ഫോകിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സിറ്റിപാസ് മറികടന്നത്. ആദ്യ സെറ്റിൽ 6-3 നു ജയം കണ്ട സിറ്റിപാസ് രണ്ടാം സെറ്റിൽ കിരീടത്തിനു ആയി സെർവ് ചെയ്യാൻ തുടങ്ങിയെങ്കിലും ഫോകിന ബ്രൈക്ക് കണ്ടത്തി.

20220417 202946

തുടർന്ന് ടൈബ്രേക്കറിലൂടെയാണ് സിറ്റിപാസ് രണ്ടാം സെറ്റും കിരീടവും സ്വന്തം പേരിലാക്കിയത്. മൂന്നു തവണ ബ്രൈക്ക് വഴങ്ങിയ സിറ്റിപാസ് എതിരാളിയെ നാലു തവണ ബ്രൈക്ക് ചെയ്തു. മോണ്ടെ കാർലോ ഓപ്പണിൽ കിരീടം നിലനിർത്തുന്ന ചരിത്രത്തിലെ ആറാമത്തെ മാത്രം താരമാണ് സിറ്റിപാസ്. കളിമണ്ണ് മൈതാനത്ത് തന്റെ മികവ് എന്നും തുടരുന്ന സിറ്റിപാസ് ഫ്രഞ്ച് ഓപ്പണിൽ അടക്കം ഈ മികവ് തുടരാൻ ആവും ശ്രമിക്കുക. അതേസമയം കൊളംബിയൻ സഖ്യത്തെ തോൽപ്പിച്ച ബ്രിട്ടീഷ് അമേരിക്കൻ സഖ്യമായ ജോ സാലിസ്ബറി, രാജീവ് റാം സഖ്യം മോണ്ടെ കാർലോ ഡബിൾസ് കിരീടവും നേടി.

20220417 203502