തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന കരകയറാനാകാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനോട് ടീം പരാജയപ്പെട്ടപ്പോള്‍ എട്ടാമത്തെ തോല്‍വിയാണ് ബാര്‍ബഡോസ് ഏറ്റുവാങ്ങിയത്. 2 ജയം മാത്രം സ്വന്തമാക്കിയ ബാര്‍ബഡോസ് അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 180 റണ്‍സ് നേടിയപ്പോള്‍ ബാര്‍ബഡോസിനു 171 റണ്‍സ് മാത്രമേ നേടാനായുള്ളു.
ദിനേശ് രാംദിന്‍ നേടിയ 51 റണ്‍സിനൊപ്പം ഡ്വെയിന്‍ ബ്രാവോ(33), കോളിന്‍ മണ്‍റോ(28), ക്രിസ് ലിന്‍(29) എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ 20 ഓവറില്‍ നിന്ന് 180/5 എന്ന സ്കോര്‍ നൈറ്റ് റൈഡേഴ്സ് നേടുകയായിരുന്നു. 31 പന്തില്‍ നിന്ന് 51 റണ്‍സുമായി രാംദിന്‍ ആണ് മികച്ച പ്രകടനം ടീമിനായി നടത്തിയത്. ബാര്‍ബഡോസിനായി ഇമ്രാന്‍ ഖാന്‍, ചെമര്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടും മുഹമ്മദ് ഇര്‍ഫാന്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാര്‍ബഡോസ് നിരയില്‍ 44 റണ്‍സുമായി നിക്കോളസ് പൂരന്‍ ആണ് ടീമിലെ ടോപ് സ്കോറര്‍. ഷായി ഹോപ് 26 റണ്‍സ് നേടി. അവസാന ഓവറില്‍ 24 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ബാര്‍ബഡോസിനു ഓവറില്‍ നിന്ന് 14 റണ്‍സ് മാത്രമേ നേടാനായുള്ളു. 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 171 റണ്‍സാണ് ടീം നേടിയത്.
3 വിക്കറ്റ് വീഴ്ത്തിയ ട്രിന്‍ബാഗോ സ്പിന്നര്‍ ഫവദ് അഹമ്മദ് ആണ് കളിയിലെ താരം. അലി ഖാന് ഒരു വിക്കറ്റ് ലഭിച്ചു.