ഡല്‍ഹി ക്യാപിറ്റല്‍സ് നെറ്റ്സില്‍ ഏറ്റവും പ്രയാസമേറിയത് പന്തിനെതിരെ ബൗള്‍ ചെയ്യാനാണെന്ന് വ്യക്തമാക്കി ഇഷാന്ത് ശര്‍മ്മ. ശ്രദ്ധിച്ച് നിന്നില്ലെങ്കില്‍ പന്ത് നമ്മുടെ തലയടിച്ച് തകര്‍ക്കുമെന്ന് ഇഷാന്ത് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറപുടി പറയുമ്പോളാണ് ഇഷാന്ത് ഇത്തരത്തില്‍ പ്രതികരിച്ചത്.
https://twitter.com/DelhiCapitals/status/1250357975065059329
നെറ്റ്സില്‍ വേറെ ആര്‍ക്കെതിരെയും വിശ്വസിച്ച് പന്തെറിയാം പക്ഷേ പന്തിനെതിരെ പന്തെറിയുമ്പോള്‍ സൂക്ഷിക്കണമെന്ന് ഇഷാന്ത് ശര്‍മ്മ വെളിപ്പെടുത്തി. കാരണം താന്‍ എങ്ങോട്ടാണ് അടിക്കാന്‍ പോണതെന്ന് പന്തിന് പോലും അറിയില്ലെന്ന് തമാശ രൂപേണ ഇന്ത്യന്‍ പേസ് ബൗളര്‍ വ്യക്തമാക്കി.
നേരതെ തിരിച്ച് നമ്മുടെ തലയിലേക്കാവും പന്ത് നെറ്റ്സില്‍ തിരിച്ചടിക്കുക, അതിനാല്‍ തന്നെ താരത്തിനെതിരെ പന്തെറിയുവാന്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ പേടിയുണ്ടെന്ന് ഇഷാന്ത് വ്യക്തമാക്കി.
മറ്റൊരു ചോദ്യത്തിന് ഉത്തരമായി തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റിലെ ആരാധനപുരുഷന്‍ ഗ്ലെന്‍ മക്ഗ്രാത്ത് ആണെന്ന് ഇഷാന്ത് ശര്‍മ്മ വെളിപ്പെടുത്തി.