ടോട്ടനം ഹോട്ട്‌സ്പറിന് തിരിച്ചടി. ന്യൂകാസിൽ യുണൈറ്റഡിനെതിരായ പ്രീസീസൺ മത്സരത്തിൽ മിഡ്ഫീൽഡർ ജെയിംസ് മാഡിസണ് പരിക്ക്. സാരമായി പരിക്കേറ്റ താരത്തെ സ്ട്രെച്ചറിൽ ആണ് കളത്തിന് പുറത്തേക്ക് കൊണ്ടു പോയത്. കഴിഞ്ഞ സീസണിന്റെ അവസാനം കാൽമുട്ടിനേറ്റ പരിക്കുമൂലം കളിക്കളത്തിന് പുറത്തായിരുന്ന മാഡിസൺ, അതേ മുട്ടിൽ ആണ് ഇന്ന് വീണ്ടും പരിക്കേറ്റത്.

ഇത് ടീമിന് വൈകാരികമായും കായികപരമായും വലിയ തിരിച്ചടിയാണെന്ന് പരിശീലകൻ തോമസ് ഫ്രാങ്ക് പറഞ്ഞു. പരിക്ക് മാസങ്ങളോളം മാഡിസണെ പുറത്തിരുത്തിയേക്കും. പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സ്കാനിന് ശേഷമെ ലഭ്യമാവുകയുള്ളൂ.